പുനരധിവാസം: മൈക്രോ പ്ലാൻ ശിൽപശാല നടത്തി
1452471
Wednesday, September 11, 2024 5:24 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ അതിജീവിതരുടെ പുനരധിവാസം മുൻനിർത്തി ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മൈക്രോ പ്ലാൻ ശിൽപശാല നടത്തി.
ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ തദ്ദേശഭരണ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എ. ഗീത അധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, ശുചിത്വ മിഷൻ കണ്‍സൾട്ടന്റ് എൻ. ജഗജീവൻ തുടങ്ങിയവർ പങ്കെടുത്തു.