യാത്രയയപ്പ് നൽകി
1452731
Thursday, September 12, 2024 5:37 AM IST
കൽപ്പറ്റ: സ്ഥലംമാറി പോകുന്ന അഡിഷണൽ എസ്പി വിനോദ് പിള്ള, മാനന്തവാടി ഡിവൈഎസ്പിയായിരുന്ന കെ.എസ്. ഷാജി എന്നിവർക്ക് ജില്ലാ പോലീസ് യാത്രയയപ്പ് നൽകി.
ഉത്തരമേഖലാ ഐജി സേതുരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അധ്യക്ഷത വഹിച്ചു. നിയുക്ത മാനന്തവാടി എഎസ്പി ഉമേഷ് ഗോയൽ, കൽപ്പറ്റ ഡിവൈഎസ്പി പി. ബിജുരാജ്, ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫ്, എസ്എംഎസ് ഡിവൈഎസ്പി എം.എം. അബ്ദുൾ കരീം, എൻ സെൽ ഡിവൈഎസ്പി എൻ.കെ. ഭരതൻ,
ഡിസിആർബി ഡിവൈഎസ്പി ദിലീപ്കുമാർ ദാസ്, കെപിഒ എ ജില്ലാ പ്രസിഡന്റ് എം.എ. സന്തോഷ്, കെപിഎ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി എന്നിവർ പ്രസംഗിച്ചു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.എൽ. ഷൈജു സ്വാഗതവും സി ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്കുമാർ നന്ദിയും പറഞ്ഞു.