ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിൽ സഹായിച്ചവരെ ജില്ലാ പോലീസ് ആദരിച്ചു
1452725
Thursday, September 12, 2024 5:36 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ സഹായിച്ചവരെ ജില്ലാ പോലീസ് ആദരിച്ചു.
ചൂരൽമല സ്വദേശികളായ താഴത്തെകളത്തിൽ ജാഫർ അലി, തെക്കത്ത് ടി. ഫിറോസ്, പാളിയാൽ അബൂബക്കർ, ജയലക്ഷ്മി നിവാസിൽ ബി. ജയപ്രകാശ്, കാരക്കാടൻ ജംഷീദ്, മുണ്ടക്കൈ തട്ടാരക്കാട് ടി.കെ. സജീബ്, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, ലക്ഷദ്വീപ് കടമത്ത് സ്വദേശി അലിഫ് ജലീൽ എന്നിവരെയാണ് ആദരിച്ചത്.
റോഡ് അപകടത്തിൽ ചലനശേഷി നഷ്ടപെട്ട പോലീസ് ഉദ്യോഗസ്ഥനെ നാലു വർഷമായി സൗജന്യ ചികിത്സ നൽകുന്ന ആയുർവേദ യോഗവില്ല എംഡി അജയകുമാർ പൂവത്തുകുന്നേലിനെയും ആദരിച്ചു. പോലീസ് സഹകരണ സംഘം ഹാളിൽ ഉത്തരമേഖലാ ഐജി സേതുരാമൻ ഉദ്ഘാടനം ചെയ്തു.
മെമന്റോ സമർപ്പണവും അദ്ദേഹം നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അധ്യക്ഷത വഹിച്ചു. നിയുക്ത മാനന്തവാടി എഎസ്പി ഉമേഷ് ഗോയൽ, മാനന്തവാടി ഡിവൈഎസ്പിയായിരുന്ന കെ.എസ്. ഷാജി, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.എൽ. ഷൈജു, കൽപ്പറ്റ ഡിവൈഎസ്പി പി. ബിജുരാജ്, ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫ്,
എസ്എംഎസ് ഡിവൈഎസ്പി എം.എം. അബ്ദുൾ കരീം, എൻ സെൽ ഡിവൈഎസ്പി എൻ.കെ. ഭരതൻ, ഡിസിആർബി ഡിവൈഎസ്പി ദിലീപ്കുമാർ ദാസ്, സി ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്കുമാർ, കെപിഒഎ ജില്ലാ പ്രസിഡന്റ് എം.എ. സന്തോഷ്, കെപിഎ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി എന്നിവർ പ്രസംഗിച്ചു.