ആയുഷ് വയോജന മെഡിക്കൽ ക്യാന്പ് നടത്തി
1452183
Tuesday, September 10, 2024 5:26 AM IST
ചെന്നലോട്: ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, തരിയോട് പഞ്ചായത്ത്, ഗവ.ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ ആയുഷ് വയോജന മെഡിക്കൽ ക്യാന്പ് നടത്തി.
തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ.കെ. സ്മിത ബോധവത്കരണ ക്ലാസെടുത്തു. 72-ാം വയസിലും മാസ്റ്റേഴ്സ് നാഷണൽ-ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന ചെന്നലോട് സ്വദേശി എൻ. മാത്യുവിനെ ആദരിച്ചു. ജിഎച്ച്ഡി മെഡിക്കൽ ഓഫീസർ ഡോ.ബി. ശ്രീനാഥ് പദ്ധതി വിശദീകരണം നടത്തി.
തരിയോട് പഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, ബീന റോബിൻസണ്, യോഗ ഇൻസ്ട്രക്ടർ ഡാലി ലൗലിൻ, സ്വപ്ന മാത്യു, ഫാർമസിസ്റ്റ് കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.