സ്വാഗതസംഘം ഓഫീസ് തുറന്നു
1452465
Wednesday, September 11, 2024 5:24 AM IST
കാവുംമന്ദം: നവംബർ 10ന് കാവുംമന്ദത്ത് നടത്തുന്ന എൻഎസ്എസ് തരിയോട് മേഖലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം തുടങ്ങി.
തരിയോട് കരയോഗമന്ദിരത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മുരളീധരൻ മക്കോളി അധ്യക്ഷത വഹിച്ചു. കണ്‍വീനർ പദ്നനാഭൻ നായർ പിണങ്ങോട്, താലൂക്ക് യൂണിയൻ സെക്രട്ടറി രോഹിത്,
വൈസ് പ്രസിഡന്റ് വാസുദേവൻ നായർ, തരിയോട് കരയോഗം പ്രസിഡന്റ് സി.ടി. നളിനാക്ഷൻ, താലൂക്ക് യൂണിയൻ വനിതാ സമാജം പ്രസിഡന്റ് കമലമ്മ, സുരേഷ് ബാബു വാളൽ, കെ.പി. ശിവദാസ്, പി.പി. ഹനീഷ്, പി. ശ്യാം ഘോഷ്, സരിത സജീവ് എന്നിവർ പ്രസംഗിച്ചു.