പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ: ജനതാദൾ-എസ് പരിസ്ഥിതി സെമിനാർ നടത്തി
1452464
Wednesday, September 11, 2024 5:24 AM IST
പനമരം: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ "വയനാട്: മണ്ണും മനുഷ്യനും’എന്ന വിഷയത്തിൽ ജനതാദൾ-എസ് ജില്ലാ കമ്മിറ്റി കരിന്പുമ്മൽ യൂണിറ്റി ഹാളിൽ പരിസ്ഥിതി സെമിനാർ നടത്തി.
സമൃദ്ധമായ പശ്ചിമഘട്ടത്തിനും സന്പന്നമായ ജൈവവൈവിധ്യത്തിനും പേരുകേട്ട വയനാട് ഇപ്പോൾ നിരവധി പാരിസ്ഥിതിക വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് സെമിനാർ വിലയിരുത്തി. അഖിലേന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. അസീസ് അധ്യക്ഷത വഹിച്ചു.
ഏച്ചോം ഗോപി വിഷയാവതരണം നടത്തി. രാജൻ ഒഴക്കോടി, നിസാർ പള്ളിമുക്ക്, ഉമ്മറലി പുളിഞ്ഞാൽ, കെ. റെജി, ഉമർ പുത്തൂർ, എം. ലോകനാഥൻ എന്നിവർ പ്രസംഗിച്ചു. ഉരുൾപൊട്ടലിനെത്തുടർന്നു മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സേവനം ചെയ്ത ജനതാദൾ-എസ് പ്രവർത്തകരെ ആദരിച്ചു.