ദുരന്തങ്ങൾ ഉണ്ടാകുന്പോൾ സർക്കാരിന് കഴുകൻ കണ്ണ്: ചവറ ജയകുമാർ
1452733
Thursday, September 12, 2024 5:37 AM IST
മാനന്തവാടി: ദുരന്തങ്ങൾ ഉണ്ടാകുന്പോൾ സർക്കാർ കഴുകൻ കണ്ണുകളുമായാണ് ജീവനക്കാരെ സമീപിക്കുന്നെതെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥന പ്രസിഡന്റ് ചവറ ജയകുമാർ. ഗ്രീൻസ് റെസിഡൻസിയിൽ അസിയേഷൻ 43-ാത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശന്പളം പിടിച്ചെടുക്കുക എന്ന നയവും അതിനു ചലഞ്ച് ചെയ്യുന്നതും ശരിയല്ല. ഒരാളുടെ ശന്പളം അയാളുടെ സ്വത്താണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ സ്വത്ത് അയാളുടെ അനുമതിയില്ലാതെ പിടിച്ചെടുക്കാൻ കഴിയില്ല.
ദുരന്ത സാഹചര്യങ്ങളിൽ സർക്കാർ സംഭാവന ചോദിച്ചാൽ സഹകരിക്കാൻ ജീവനക്കാർ തയാറാണെന്നും ജയകുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.
സംഘടനാചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. ജാഫർ ഖാനും യാത്രയയപ്പ് സമ്മേളനം സംസ്ഥാന ട്രഷറർ എം.ജെ. തോമസ് ഹെർബിറ്റും ഉദ്ഘാടനം ചെയ്തു.
ജി.എസ്. ഉമാശങ്കർ, കെ.കെ. രാജേഷ് ഖന്ന, വി.എൽ. രാകേഷ് കമൽ, പി. ജെ. ഷൈജു, ഹനീഫ ചിറക്കൽ, കെ.എ. മുജീബ്, സി.ജി. ഷിബു, രഞ്ജു കെ. മാത്യു, കെ. പ്രദീപൻ, എൻ.ജെ. ഷിബു, ഗ്ലോറിൻ സെക്വീര എന്നിവർ പ്രസംഗിച്ചു.