മാനന്തവാടിയിൽ നാട്ടുകാർ ബൈപാസ് ഉപരോധിച്ചു
1452179
Tuesday, September 10, 2024 5:26 AM IST
മാനന്തവാടി: നഗരത്തെ വള്ളിയൂർക്കാവുമായി ബന്ധിപ്പിക്കുന്ന ബൈപാസ് നാട്ടുകാർ ഉപരോധിച്ചു. ബൈപാസിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം. ബൈപാസ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് മണിക്കൂറോളം നീണ്ട ഉപരോധം അവസാനിപ്പിച്ചത്.
ഷീജ ഫ്രാൻസിസ്, സാബു പൊന്നിയിൽ, നൗഷാദ് പുത്തൻതിറ, എം.ആർ. രജനീഷ്, അർഷാദ് ചെറ്റപ്പാലം, പി.ടി. മഷൂദ്, കെ.കെ. റെജി, തോമസ് വെളിയപ്പള്ളി, ബേബി കടവിൽ എന്നിവർ നേതൃത്വം നൽകി.