കരിമാനി പള്ളിയിൽ എട്ട് നോന്പ് ആചരിച്ചു
1452193
Tuesday, September 10, 2024 5:31 AM IST
മാനന്തവാടി: തവിഞ്ഞാൽ കരിമാനി ഉണ്ണിശോ ദേവാലയത്തിൽ എട്ടുനോന്പ് ആചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാൾ ആഘോഷവും സമാപിച്ചു. തിരുകർമങ്ങളിൽ ഫാ. ജിതിൻ പാലക്കാത്തടത്തിൽ മുഖ്യകാർമികനായി.
വികാരി ഫാ. ജോർജ് നെല്ലിവേലി, ഫാ. ജയിംസ് , ഫാ. ആദിൽ സിഎസ്ടി, കൈക്കാരൻമാരായ ഷിബു പുളിക്കൽ, മാത്യു മുളതൊട്ടിയിൽ, കെ. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. നേർച്ച ഭക്ഷണ വിതരണം നടന്നു.