ഹരിതകർമസേനാംഗങ്ങൾക്ക് ബൂട്ട് വിതരണം ചെയ്തു
1452181
Tuesday, September 10, 2024 5:26 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് സിവൈഡിഎയുടെ സഹകരണത്തോടെ ശ്രേയസ് യൂണിറ്റ് ബൂട്ട് വിതരണം ചെയ്തു.
ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ, വാർഡ് അംഗങ്ങളായ ജോഷി ചാരുവേലിൽ, ഉഷ, അസിസ്റ്റന്റ് സെക്രട്ടറി ഷീന ദേവസ്യ, വിഇഒ പ്രസാദ്, ശ്രേയസ് പ്രോഗ്രാം മാനേജർ കെ.വി. ഷാജി,
സിവൈഡിഎ കോ ഓർഡിനേറ്റർ ചന്ദൻ സിംഗ്, ശ്രേയസ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി, കെ.വി. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.