കോ​ണ്‍​ഗ്ര​സ് വി​ജ​യി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ
Thursday, August 22, 2024 5:18 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി സം​ഘ​ട​നാ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ബി​എ​ൽ​എ മാ​രു​ടെ​യും ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​എ​ൽ. പൗ​ലോ​സ്, പി.​പി. ആ​ലി, ഒ.​വി. അ​പ്പ​ച്ച​ൻ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, എ​ൻ.​എം. വി​ജ​യ​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, നി​സ്‌​സി അ​ഹ​മ്മ​ദ്, എം.​ജി. ബി​ജു, ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, ബി​നു തോ​മ​സ്, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, എ​ട​ക്ക​ൽ മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.