ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഉ​ജ്വ​ല വി​ജ​യം ഉ​റ​പ്പു​വ​രു​ത്ത​ണം: എ​ൻ.​ഡി. അ​പ്പ​ച്ച​ൻ
Thursday, August 22, 2024 5:13 AM IST
ദ്വാ​ര​ക: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് ഉ​ജ്വ​ല വി​ജ​യം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ.

പ​ന​മ​രം ബ്ലോ​ക്ക് പ​രി​ധി​യി​ലെ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ​യും യോ​ഗം നാ​ലാം​മൈ​ൽ ജ്യോ​തി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ഞ്ചി​രി​മ​ട്ടം, മു​ക്കൈ, ചൂ​ര​ൽ​മ​ല, അ​ട്ട​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ര​ണ്ട് ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​പ്പ​ച്ച​ൻ ആ​വ​ശ്യ​പ്പെ​ട്ടു.


ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​ൽ​സ​ൻ തൂ​പ്പും​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​എ​ൽ. പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​കെ. വി​ശ്വ​നാ​ഥ​ൻ, അ​ഡ്വ. എ​ൻ.​കെ. വ​ർ​ഗീ​സ്, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, ഒ.​വി. അ​പ്പ​ച്ച​ൻ, എം.​ജി. ബി​ജു, നി​സി അ​ഹ​മ്മ​ദ്, ചി​ന്ന​മ്മ ജോ​സ്, അ​ഡ്വ. ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, ക​മ്മ​ന മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടി.​കെ. മ​മ്മൂ​ട്ടി, പി.​ഡി. തോ​മ​സ്, ബെ​ന്നി അ​രി​ഞ്ചേ​ർ​മ​ല, എ​സ്.​എം പ്ര​മോ​ദ്, വി​നോ​ദ് തോ​ട്ട​ത്തി​ൽ, ജോ​സ് അ​ഞ്ചു​കു​ന്ന്, ഉ​ഷ വി​ജ​യ​ൻ, സി.​വി. ബി​നീ​ഷ്, അ​സീ​സ് അ​ണി​യാ​രം, സാ​ന്പു നീ​ർ​വാ​രം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.