ഉ​രു​ൾ​പൊ​ട്ട​ൽ: അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് ഏ​രീ​സ് ഗ്രൂ​പ്പ് വ​ഹി​ക്കും
Thursday, August 22, 2024 5:13 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ച​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് യു​എ​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​യാ​യ ഏ​രീ​സ് ഗ്രൂ​പ്പ് ഏ​റ്റെ​ടു​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ഏ​രീ​സ് ഗ്രൂ​പ്പ് എ​ച്ച്ആ​ർ വി​ഭാ​ഗം മേ​ധാ​വി രാ​ഗേ​ഷ്‌​ലാ​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, സ​ബ് ക​ള​ക്ട​ർ മി​സാ​ൽ സാ​ഗ​ർ ഭ​ര​ത്, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഫോ​ർ ഡി​സാ​സ്റ്റ​ർ റി​ലീ​ഫ് അ​ജീ​ഷ് എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ധാ​ര​ണ​യാ​യി.

ദു​ര​ന്ത​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും ജോ​ലി കി​ട്ടു​ന്ന​തു​വ​രെ​യു​ള്ള പ​ഠ​ന​ച്ചെ​ല​വാ​ണ് ഏ​രീ​സ് ഗ്രൂ​പ്പ് വ​ഹി​ക്കു​ക​യെ​ന്ന് സ്ഥാ​പ​ക ചെ​യ​ർ​മാ​നും ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ സോ​ഹ​ൻ റോ​യ് അ​റി​യി​ച്ചു.


ഗ്രൂ​പ്പ് ’ക​ർ​ണി​ക’ എ​ന്ന പേ​രി​ൽ നി​ർ​മി​ക്കു​ന്ന ച​ല​ച്ചി​ത്ര​ത്തി​ൽ​നി​ന്നു​ള്ള ലാ​ഭം പൂ​ർ​ണ​മാ​യും കു​ട്ടി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കും. നേ​പ്പാ​ൾ ഭൂ​ക​ന്പം, 2018ൽ ​കേ​ര​ള​ത്തി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം, കൊ​വി​ഡ് തു​ട​ങ്ങി​യ ദു​ര​ന്ത​സ​മ​യ​ങ്ങ​ളി​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഏ​രീ​സ് ഗ്രൂ​പ്പ് ന​ട​പ്പാ​ക്കി​യ​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.