ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​ഹാ​യി​ക്കും
Thursday, August 22, 2024 5:13 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ധ്യ​മാ​യ സാ​ന്പ​ത്തി​ക പി​ന്തു​ണ ന​ൽ​കാ​ൻ കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കു​ക, വാ​തി​ൽ​പ്പ​ടി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, വ്യാ​പാ​രി​ക​ളു​ടെ ക​മ്മീ​ഷ​ൻ കു​ടി​ശി​ക​യും ഒ​രു മാ​സ​ത്തെ അ​ഡ്വാ​ൻ​സും അ​നു​വ​ദി​ക്കു​ക, ഉ​ദ്യോ​ഗ​സ്ഥ​ർ അ​നാ​വ​ശ്യ ക​ട പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.


ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ബി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ വി. ​അ​ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തൈ​ക്ക​ൽ സ​ത്താ​ർ, ശി​വ​ദാ​സ് വേ​ലി​ക്കാ​ട്, ക​ള​രി​ക്ക​ൽ ജ​യ​പ്ര​കാ​ശ്, സൈ​നു​ദ്ദീ​ൻ കോ​ഴി​ക്കോ​ട്, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യിം​സ് വാ​ഴ​ക്കാ​ല,

എം. ​ബ​ഷീ​ർ, കെ.​സി. സോ​മ​ൻ, ആ​ർ. ഗ​ണേ​ശ​ൻ, സി.​എം. ഇ​സ്മ​യി​ൽ, എം. ​അ​ബൂ​ബ​ക്ക​ർ, എ​ൻ.​ഐ. ഗം​ഗാ​ധ​ര​ൻ, കെ.​എ​ൻ. ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.