ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ളം വി​ത​ര​ണം ചെ​യ്തു
Thursday, August 22, 2024 5:13 AM IST
പു​ൽ​പ്പ​ള്ളി: സെ​ന്‍റ് തോ​മ​സ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ റൂ​റ​ൽ സ​ർ​വീ​സ്(​സ്റ്റാ​ർ​സ്)​സ്നേ​ഹ​ജ്വാ​ല സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൈ​വ​ഗ്രാ​മ ക്ല​സ്റ്റ​റി​ലെ ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ള​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ൻ​ഡോ​സെ​ർ​ട്ട് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ക​ന്പ​നി​യു​ടെ വ​ളം നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ​യാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്.

മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ സ്നേ​ഹ​ജ്വാ​ല പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ എ​സ്എ​ബി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ഡോ.​ജോ​മ​റ്റ് കോ​ത​വ​ഴി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ അ​പ്പി​ത എ​സ്എ​ബി​എ​സ്, പ​ഞ്ചാ​യ​ത്തം​ഗം ജോ​ഷി ചാ​രു​വേ​ലി​ൽ, സ്റ്റാ​ഴ്സ് പ്ര​തി​നി​ധി ജോ​ർ​ജ് കൊ​ല്ലി​യി​ൽ, ബേ​ബി തു​ത്തി​ൽ, മാ​ത്യു മാ​ർ​ക്ക​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.