ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷം ന​ട​ത്തി
Wednesday, August 21, 2024 5:54 AM IST
പു​ൽ​പ്പ​ള്ളി: എ​സ്എ​ൻ​ഡി​പി യോ​ഗം എം.​കെ. രാ​ഘ​വ​ൻ മെ​മ്മോ​റി​യ​ൽ യൂ​ണി​യ​ൻ പു​ൽ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഗു​രു​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.

ഗു​രു​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് വി​ശേ​ഷാ​ൽ ഗു​രു​പൂ​ജ, സ​മൂ​ഹ പ്രാ​ർ​ത്ഥ​ന, ജ​യ​ന്തി സ​മ്മേ​ള​നം, ച​ത​യ​ദി​ന​സ​ദ്യ, ഘോ​ഷ​യാ​ത്ര തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. യൂ​ണി​യ​ന് കീ​ഴി​ലു​ള്ള സെ​ന്‍റ​ർ പു​ൽ​പ്പ​ള്ളി, ചെ​റ്റ​പ്പാ​ലം, ആ​ന​പ്പാ​റ, മ​ണ​ൽ​വ​യ​ൽ, ഏ​രി​യ​പ്പ​ള്ളി കേ​ള​ക്ക​വ​ല ഗു​രു​ദേ​വ​പു​രം ക​ല്ലു​വ​യ​ൽ അ​തി​രാ​റ്റു​കു​ന്ന് മ​ണ​ലു​വ​യ​ൽ ആ​ശ്ര​മ​ക്കൊ​ല്ലി, കാ​പ്പി​സെ​റ്റ്, അ​മ​ര​ക്കു​നി, പ​ട്ടാ​ണി​കൂ​പ്പ്, ശി​ശു​മ​ല, ക​ബ​നി​ഗി​രി, സീ​താ​മൗ​ണ്ട്, കോ​ള​റാ​ട്ടു​കു​ന്ന് ശാ​ഖ​ക​ളി​ൽ ഗു​രു ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.

എം.​കെ. ഷാ​ജി, സ​ജി കോ​ടി​ക്കു​ള​ത്ത്, സി.​ഡി. ദീ​പേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശി​ശു​മ​ല ശാ​ഖ​യി​ൽ ജ​യ​ന്തി ആ​ഘോ​ഷം മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ര​ക്കു​നി ശാ​ഖ​യി​ലെ ഗു​രു​ദേ​വ​ജ​യ​ന്തി സ​മ്മേ​ള​നം എ​സ്എ​ൻ​ഡി​പി യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ൻ.​കെ. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.


മോ​ഹ​ന​ൻ മേ​ട്ടും​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് അ​നു​സ്മ​ര​ണ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ഹാ​യ​വും ന​ൽ​കി.