വാ​ഹ​ന മോ​ഷ​ണം: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
Tuesday, August 20, 2024 4:18 AM IST
ക​ൽ​പ്പ​റ്റ: വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി അ​ന്പ​ല​ത്തു​വീ​ട്ടി​ൽ എ.​എ​സ്. മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​നെ​യാ​ണ്(24) വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റു​ചെ​യ്ത​ത്.

ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജി​ൽ നി​ന്നാ​ണ് തൃ​ശൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ക​ന്പ​ള​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നു പി​ക്ക​പ്പ് വാ​ഹ​നം മോ​ഷ​ണം പോ​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. കേ​സി​ൽ സു​ജേ​ഷ് കു​മാ​ർ, അ​ബ്ദു​ൾ​സ​ലാം എ​ന്നി​വ​ർ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഷെ​ഫീ​ഖി​നെ​തി​രേ വ​ട​ക​ര​യി​ൽ കൊ​ല​പാ​ത​ക​ത്തി​നും വ​ധ​ശ്ര​മം, അ​ടി​പി​ടി, ക​ള​വ് തു​ട​ങ്ങി​യ​വ​യ്ക്ക് തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ട്.


കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ഠ​ഗ്രി​ൻ​ഡ​ർ’ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ത​ട്ടി​പ്പി​നു പ​ദ്ധ​തി ഇ​ടു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. "ഗ്രി​ൻ​ഡ​ർ’ വ​ഴി ആ​ളു​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച് കു​ടി​ക്കാ​ഴ്ച ന​ട​ത്തി ന​ഗ്ന വീ​ഡി​യോ​യും ഫോ​ട്ടോ​യും എ​ടു​ത്ത​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​നാ​യി​രു​ന്നു ശ്ര​മം. ഷെ​ഫീ​ഖി​ന്‍റെ കെ​ണി​യി​ൽ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.