ബ​ത്തേ​രി ക്ഷീ​ര​സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഹ​ക​ര​ണ മു​ന്ന​ണി​ക്ക് വി​ജ​യം
Tuesday, August 20, 2024 4:17 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ക്ഷീ​ര സം​ഘം ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ഹ​ക​ര​ണ മു​ന്ന​ണി​ക്ക് വി​ജ​യം.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ആ​റു സീ​റ്റി​ല്‍ സ​ഹ​ക​ര​ണ മു​ന്ന​ണി​യി​ലെ എ​ബി ജോ​സ​ഫ്, കെ.​സി. ഗോ​പി​ദാ​സ്, കെ.​എ. മ​ത്താ​യി, കെ.​കെ. പൗ​ലോ​സ്, സി​ന്ധു ഹ​രി​ദാ​സ്, സി.​വി, സു​ജാ​ത എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. സ്വ​ത​ന്ത്ര ക്ഷീ​ര ക​ര്‍​ഷ​ക മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് സീ​റ്റി​ല്‍ സ​ഹ​ക​ര​ണ മു​ന്ന​ണിയിലെ എ​സ്‌​സി​എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ എം. ​ഭാ​സ്ക​ര​ന്‍, 40 വ​യ​സി​ല്‍ താ​ഴെ​യു​ള്ള പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​നീ​ഷ് ബാ​ബു, കെ.​ബി. സോ​ള്‍​ന എ​ന്നി​വർ‍ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചി​രു​ന്നു. ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​ഥ​മ​യോ​ഗം പ്ര​സി​ഡ​ന്‍റാ​യി കെ.​കെ. പൗ​ലോ​സി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി​ന്ധു ഹ​രി​ദാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.