ഗ്രാ​മീ​ണ്‍ ബാ​ങ്കി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Tuesday, August 20, 2024 4:17 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​ടി​യ​ന്ത​ര സ​ഹാ​യ​ധ​ന​മാ​യ 10,000 രൂ​പ​യി​ൽ​നി​ന്നും വാ​യ്പാ ഗ​ഡു ഈ​ടാ​ക്കി​യ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

വി​ഷ​യ​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ജി​ല്ലാ ക​ള​ക്ട​ർ​ക്കും ബാ​ങ്ക് ചൂ​ര​ൽ​മ​ല ബ്രാ​ഞ്ച് മാ​നേ​ജ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ത്തു​ന്ന അ​ടു​ത്ത സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന 10 പേ​രാ​ണ് ബാ​ങ്കി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന​ത്. സ​ർ​ക്കാ​ർ സ​ഹാ​യം ബാ​ങ്കി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വാ​യ്പാ​ഗ​ഡു​വി​ൽ വ​ര​വു​വ​ച്ച​ത്.