വി​ദ്യാ​ഭ്യാ​സ സ​ഹാ​യം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, July 27, 2024 5:48 AM IST
ക​ൽ​പ്പ​റ്റ: വ​നി​ത​ക​ൾ ഗൃ​ഹ​നാ​ഥ​ക​ളാ​യ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്കു​ന്ന​തി​ന് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ലെ വി​വാ​ഹ​മോ​ചി​ത​രാ​യ സ്ത്രീ​ക​ൾ, ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച​വ​ർ ഗൃ​ഹ​നാ​ഥ​യാ​യ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ, ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റോ പ​ക്ഷാ​ഘാ​തം കാ​ര​ണ​മോ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വി​ധം ഭ​ർ​ത്താ​വ് കി​ട​പ്പി​ലാ​യ വ​നി​ത​ക​ൾ, നി​യ​മ​പ​ര​മാ​യ വി​വാ​ഹ​ത്തി​ലൂ​ടെ​യ​ല്ലാ​തെ അ​മ്മ​മാ​രാ​യ​വ​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.


ഡി​സം​ബ​ർ ഒ​ന്നി​ന​കം അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി www.sch emse.wcd.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​രം അ​ങ്ക​ണ​വാ​ടി​ക​ൾ, ഐ​സി​ഡി​എ​സ് ഓ​ഫീ​സ്, ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും.
ഫോ​ണ്‍:04936296362.