എംഎൽഎ ഫണ്ട് അനുവദിച്ചു
1451062
Friday, September 6, 2024 5:25 AM IST
കൽപ്പറ്റ: ഒ.ആർ. കേളു എംഎൽഎയുടെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നാരോക്കടവ് കാർക്കോട്ടിൽആലക്കണ്ടി റോഡ് ടാറിംഗ് പ്രവർത്തിക്ക് പതിനഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതിയായി.
ഒ.ആർ. കേളു എംഎൽഎയുടെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ 55 സ്കൂളുകൾക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപയുടെ ഭരണാനുമതിയായി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നും കോളേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് മൈക്ക് സെറ്റ്, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് അഞ്ച് ലഭം രൂപയുടെ ഭരണാനുമതിയായി.