ബസ് സർവീസ് തുടങ്ങി
1451069
Friday, September 6, 2024 5:29 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ വണ്ടിക്കടവിൽനിന്നു മേപ്പാടി അരപ്പറ്റ നസീറ നഗറിലെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി.
രാവിലെ 8.20ന് വണ്ടിക്കടവിൽനിന്നു പുറപ്പെടുന്ന ബസ് സീതാമൗണ്ട്, പുൽപ്പള്ളി, ബത്തേരി, കൽപ്പറ്റ, മേപ്പാടി വഴി 11.25ന് നസീറ നഗറിലെത്തും.
12.30നാണ് മടക്കം. സർവീസിന് നസീറ നഗറിൽ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ സ്വീകരണം നൽകി.
കോളജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ബസ് ജീവനക്കാരെ പൊന്നാട അണിയിച്ചു. ഡീൻ ഡോ.ഗോപകുമാരൻ കർത്താ, സൂപ്പി കല്ലങ്കോടൻ, ഡോ.ഷാനവാസ് പള്ളിയാൽ, സണ്ണി മാത്യു, ജോസഫ് കവളക്കാട്ട്, ഷിബി തന്പാൻ പുൽപ്പള്ളി, കെ.ടി. സലിം തുടങ്ങിയവർ നേതൃത്വം നൽകി.