അത്തിക്കുനി പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു
1450787
Thursday, September 5, 2024 5:24 AM IST
കണിയാന്പറ്റ: പഞ്ചായത്തിലെ അത്തിക്കുനിയിൽ നിർമാണം പൂർത്തിയായ പൈതൃക ഭവനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി മുഖ്യപ്രഭാഷണം നടത്തി.
അബ്ദുള്ള വരിയിൽ, സുലൈമാൻ കൈയിലടിക്കൽ, തന്പി അത്തിക്കുനി, കെ.സി. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് പൈതൃക ഭവനം നിർമിച്ചത്.