മെത്താഫിറ്റമിനുമായി പിടിയിൽ
1451370
Saturday, September 7, 2024 5:23 AM IST
സുൽത്താൻ ബത്തേരി: 0.6 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. തിരൂർ എടയൂർ താഴത്തെ പള്ളിയാലിൽ ടി.പി. മുഹ്സിൻ ഫയാസ് നാജിയാണ്(24) മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, പ്രിവന്റീവ് ഓഫീസർ പി.വി. രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ബി. സുദീപ്, കെ.കെ. സുധീഷ്, ബി.ആർ. രമ്യ, കെ.വി. സൂര്യ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.