വൈദ്യുതി പ്രവാഹം: പൊതുജനങ്ങൾ ജാഗ്രതപാലിക്കണം
1450394
Wednesday, September 4, 2024 5:57 AM IST
കൽപ്പറ്റ: വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒഴുക്കൻമൂല വിവേകാനന്ദ റോഡിൽ പുതിയതായി നിർമിച്ച 11 കെവി വൈദ്യുതി ലൈനിലും 100 കെവിഎ വിവേകാനന്ദ ട്രാൻസ്ഫോർമറിലും ഇന്ന് മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രതപാലിക്കണം.
ട്രാൻസ്ഫോർമർ, അനുബന്ധ ഉപകരണങ്ങളിൽ സ്പർശിക്കാനോ വൈദ്യുതി തൂണ്, സ്റ്റേ വയറുകളിൽ വളർത്തു മൃഗങ്ങളെ കെട്ടാനോ വൃക്ഷലതാദികൾ വച്ചു പിടിപ്പിക്കാനോ പരസ്യ ബോർഡുകൾ, കൊടി തോരണങ്ങൾ കെട്ടാനോ പാടില്ല.