താത്കാലിക പുനരധിവാസ വീടുകളിലേക്ക് 200 ഫർണിച്ചറുകൾകൂടി കൈമാറി
1451063
Friday, September 6, 2024 5:25 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് സംസ്ഥാന ഫർണിച്ചർ മാനുഫാച്ചേഴ്സ് ആൻഡ് മർച്ചന്റ് അസോസിയേഷന്റെ (ഫുമ്മ) 200 ഫർണിച്ചറുകൾ കൂടി കൈമാറി.
താത്കാലിക പുനരധിവാസ വീടുകളിലേക്ക് ആദ്യഘട്ടത്തിൽ 200 ഫർണിച്ചറുകൾ ഉൾപ്പെടെ നിലവിൽ 400 ഫർണിച്ചറുകളാണ് ഫുമ്മ കൈമാറിയത്.
ഒരു വീട്ടിലേക്ക് രണ്ട് കട്ടിൽ, രണ്ട് ബെഡ്, നാല് തലയിണ, ഒരു ഡൈനിംഗ് ടേബിൾ, നാല് കസേര, ഒരു അലമാര, മാറ്റ് എന്നിവയാണ് നൽകിയത്. ഫർണിച്ചറുകൾ അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ് ഏറ്റുവാങ്ങി.
ഫുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ, ഫുമ്മ സംസ്ഥാന സെക്രട്ടറിയേറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.