സാക്ഷരതാ വാരാചരണം തുടങ്ങി
1450779
Thursday, September 5, 2024 5:15 AM IST
കൽപ്പറ്റ: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സാക്ഷരതാ വാരാചരണം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പതാക ഉയർത്തി ജില്ലാതല ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഉഷ തന്പി, ജൂനൈദ് കൈപ്പാണി, അംഗങ്ങളായ എ.എൻ. സൂശീല, ബിന്ദു പ്രകാശ്, ബീന ജോസ്, സിന്ധു ശ്രീധരൻ, അമൽ ജോയ്, എൻ.സി. പ്രസാദ്, കെ. വിജയൻ, ജൂണിയർ സൂപ്രണ്ട് പി. സന്തോഷ് കുമാർ, ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ പി.വി. ശാസ്തപ്രസാദ്, പി.വി. ജാഫർ എന്നിവർ പങ്കെടുത്തു.
ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിൽ എട്ടിന് നടത്തുന്ന സാക്ഷരതാ വാരാചരണം സമാപനം ജില്ലാതല ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും.