കുതിരപ്പന്തയ മൈതാനം മന്ത്രിമാർ സന്ദർശിച്ചു
1450790
Thursday, September 5, 2024 5:24 AM IST
ഊട്ടി: തമിഴ്നാട് സർക്കാർ ഏറ്റെടുത്ത ഊട്ടിയിലെ കുതിരപ്പന്തയ മൈതാനം കൃഷി മന്ത്രി പനീർശെൽവം, ടൂറിസം മന്ത്രി കെ. രാമചന്ദ്രൻ എന്നിവർ സന്ദർശിച്ചു.
53 ഏക്കർ വരുന്ന മൈതാനം നൂറ്റാണ്ടിലധികമായി മദ്രാസ് റേസ് കോഴ്സ് ക്ലബിന്റെ കൈവശത്തിലായിരുന്നു. ക്ലബ് പാട്ടം കുടിശികയാക്കിയതിനെത്തുർന്നാണ് മൈതാനം ഏറ്റെടുക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയത്.
മൈതാനിയിൽ ഉദ്യാനം നിർമിക്കാൻ കൃഷി, ടൂറിസം വകുപ്പുകൾ സംയുക്തമായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. നഗരഹൃദയത്തിലുള്ള മൈതാനം ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന് സർക്കാരിന് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിനു സഹായകമാകും.
കൃഷി സെക്രട്ടറി അപൂർവ, ടൂറിസം ഡയറക്ടർ കുമരവേൽ, ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു തുടങ്ങിയവർ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.