സഹൃദയയുടെ നേതൃത്വത്തിൽ ഐടി സ്കില്ലിംഗ് ഉദ്ഘാടനം ചെയ്തു
1450778
Thursday, September 5, 2024 5:15 AM IST
മാനന്തവാടി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ആരംഭിച്ച ഐടി സ്കില്ലിംഗ് വയനാട് ജില്ലയിൽ മാനന്തവാടി ബിഷപ് മാർ ജോസ് പോരുന്നേടം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിയുള്ള പ്ലസ് ടു ഡിപ്ലോമ ബിരുദം ബിരുദാനന്തര ബിരുദം ഉള്ള വ്യക്തികൾക്കായാണ് പദ്ധതി ആരംഭിച്ചത്. കുട്ടികളെ ഐടി മേഖലയിൽ പ്രാവീണ്യമുള്ളവരാക്കി തൊഴിൽ സാധ്യതയിലേക്കും സ്വയം പര്യാപ്തതയിലേക്ക് കൊണ്ടുവരിക എന്നതാണ് ഉദ്ദേശം.
ബ്രദർ ജോസ് ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് കൊളത്തുവെള്ളിൽ വിഷയാവതരണം നടത്തി. ബ്രദർ പോളി തൃശോക്കാരൻ, ഫാ. ബിജു കറുകപ്പള്ളി, ലിസി ജോണ്, സെലിൻ പോൾ, സജി ഇരട്ടമുക്കൽ, സിസ്റ്റർ ജെസി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.