മുണ്ടക്കൈ സ്കൂളിലെ അധ്യാപകരെ ആദരിച്ചു
1451058
Friday, September 6, 2024 5:25 AM IST
കൽപ്പറ്റ: മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാറിൽ പ്രവർത്തിക്കുന്ന മുണ്ടക്കൈ ഗവ.എൽപി സ്കൂളിലെ പ്രധാനാധ്യാപിക മേഴ്സി തോമസ്, അധ്യാപകരായ സി.എം. ഫൗസിയ, കെ. അശ്വതി, ഒ.ടി. നദീറ, സി.കെ. ഷിബിന, എയ്ഞ്ചൽ ജോസ്, ജിൻസി സജി, ഷഹലാദ്, സെറീന എന്നിവരെ രാഷ്ട്രീയ യുവ ജനതാദൾ ജില്ലാ കമ്മിറ്റി ആദരിച്ചു.
പ്രധാനാധ്യാപികയെ സംസ്ഥാന സെക്രട്ടറി യു.എ. അജ്മൽ സാജിദ് പൊന്നാടയണിയിച്ചു. സ്നേഹോപഹാരമായി പുസ്തകങ്ങൾ കൈമാറി. ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ, പി.ജെ. ജോമിഷ്, ഷൈജൽ കൈപ്പങ്ങൽ, നിഷാൽ അലി, എം. ഷമീർ എന്നിവർ നേതൃത്വം നൽകി.