വരിക്കേരി ഗ്രാമം കരടി ഭീതിയിൽ
1451371
Saturday, September 7, 2024 5:29 AM IST
ചീരാൽ: നെൻമേനി പഞ്ചായത്തിലെ വരിക്കേരി ഗ്രാമം കരടി ഭീതിയിൽ. കഴിഞ്ഞ രണ്ട് മാസമായി തുടർന്ന് വരുന്ന കരടില്യം കാരണം ജനങ്ങൾ ദുരിതത്തിലാണ്. കരടിയെ പേടിച്ച് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ്. വനാതിർത്തി പ്രദേശമാണ് വരിക്കേരി. വനത്തിൽ നിന്നെത്തിയ കരടി കാടുമൂടിയ തോട്ടത്തിലാണ് കഴിയുന്നത്. ഇതുകാരണം കർഷകർക്ക് തോട്ടത്തിൽ ജോലി ചെയ്യാനും പറ്റാത്ത സാഹചര്യമാണ്.
നേരത്തെ ഈ മേഖലയിൽ പുലിയുടെയും കടുവയുടെയും ശല്യമുണ്ടായിരുന്നു. കരടിയെ പിടിക്കൂടണമെന്ന ആവശ്യവുമായി ജനങ്ങൾ രംഗത്തിറങ്ങി. മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.