ഹോപ്പ് പദ്ധതി: പ്രവേശനോത്സവം നടത്തി
1450788
Thursday, September 5, 2024 5:24 AM IST
പനമരം: വിവിധ കാരണങ്ങളാൽ പാതിവഴിയിൽ ഉപേക്ഷിച്ച പഠനം തുടരാൻ കുട്ടികൾക്ക് അവസരം ഒരുക്കുന്നതിന് ജില്ലാ പോലീസ് നടപ്പാക്കിയ ഹോപ്പ് പദ്ധതിയിൽ ആറാമത് ബാച്ചിന്റെ പ്രവേശനോത്സവം വിജയ അക്കാദമിയിൽ നടത്തി. ജില്ലാ അഡീഷണൽ എസ്പി വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു.
പഠനോപകരണ വിതരണവും അദ്ദേഹം നിർവഹിച്ചു. പ്രിൻസിപ്പൽ പി. മധു അധ്യക്ഷത വഹിച്ചു. ഡിസിആർസി കൗണ്‍സലർ അനില വി. ഏബ്രഹാം പദ്ധതി വിശദീകരണം നടത്തി. ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ സ്വാഗതവും പ്രോജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ നന്ദിയും പറഞ്ഞു.