ദുരന്തബാധിതർക്ക് കണ്ണട വിതരണം ചെയ്തു
1451363
Saturday, September 7, 2024 5:23 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ ആവശ്യമായവർക്ക് കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി കമ്മിറ്റിയും കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയും ചേർന്ന് കണ്ണട വിതരണം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിനീഷിന് കണ്ണട കൈമാറി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി കമ്മിറ്റി പ്രസിഡന്റ് കെ.ടി. നിറാസ് അധ്യക്ഷത വഹിച്ചു.
പുത്തലത്ത് കണ്ണാശുപത്രി എംഡി ഡോ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെപിഎ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, കെപിഒഎ സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. ശശിധരൻ, കെപിഎ സംസ്ഥാന നിർവാഹക സമിതി അംഗം പി.വി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
രഗീഷ് പറക്കോട്ട് സ്വാഗതവും കെപിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ടി. രതീഷ് നന്ദിയും പറഞ്ഞു.