അധ്യാപകദിനം ആചരിച്ചു
1451068
Friday, September 6, 2024 5:29 AM IST
മാനന്തവാടി: കണിയാരം ഫാദർ ജികെഎം ഹൈസ്കൂളിൽ അധ്യാപകദിനം സമൂചിതമായി ആചരിച്ചു. പിടിഎയുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരെയും സമ്മാനങ്ങൾ നൽകി. ഇസാഫ് ബാങ്ക് മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പനിനീർ പൂക്കൾ നൽകി അധ്യാപകരെ ആദരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ബേബി ജോണ്, പിടിഎ പ്രസിഡന്റ് റെജി, വൈസ് പ്രസിഡന്റ് മഹേഷ്, എംപിടിഎ പ്രസിഡന്റ് ഷേർളി, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
കാവുംമന്ദം: തരിയോട് ജിഎൽപി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു. ഗുരുവന്ദനം എന്ന പേരിൽ നടത്തിയ പരിപാടിയിൽ റിയോണ് മഠത്തിൽ അധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യാപകരെ പൊന്നാട അണിയിച്ചു.
എസ്എംസി ചെയർമാൻ സലിം വാക്കട, രാധിക ശ്രീരാഗ്, നാജിത ഷാഫി, രജിത ശ്രീഹരി, ആതിര മനോജ്, സുലൈഖ സത്താർ, പ്രധാനാധ്യാപിക ബിന്ദു തോമസ്, സീനിയർ അസിസ്റ്റന്റ് പി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.
മൊതക്കര: ജിഎൽപിഎസ് മൊതക്കരയിൽ അധ്യാപകദിനം ആചരിച്ചു. സർവീസിൽ നിന്നു വിരമിച്ച അധ്യാപക ദന്പതിമാരായ എ. രാജഗോപാൽ, കെ.കെ. പുഷ്പജ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ് ഇ.കെ. സൽമത്ത് ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡന്റ് വി.സി. ജയേഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.ജെ. മിനിമോൾ, എം.എ. ബാലൻ, ഷിൽജ, സുമ, മേരി, ബിനോയ് ബേബി, ഹെഡ്മാസ്റ്റർ മണികണ്ഠൻ, സ്കൂൾ ലീഡർ ആരവ് എ. അനൂപ് എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: ഉർദു ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാന്തവാടി സബ്ജില്ലയിലെ റിട്ട. ഉർദു അധ്യാപികയും ആർപിയും ആയ പി.എം. വത്സലയെ ആദരിച്ചു. അധ്യാപികയുടെ വസതിയിൽ ടന്ന ചടങ്ങിൽ കെയുടിയെ സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് മണ്ണാർ, മാന്തവാടി സബ് ജില്ലാ ഭാരവാഹികളായ മുഹ്സിൻ, ടി. നദീർ, കെ. സീനത്ത്, ആശാ ബേബി തുടങ്ങിയവർ സംബന്ധിച്ചു.