തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യണം: ദീപ്തിഗിരി ക്ഷീരസംഘം
1451366
Saturday, September 7, 2024 5:23 AM IST
മാനന്തവാടി: മുഴുവൻ ക്ഷീരകർഷകരെയും ഉൾപ്പെടുത്തുന്ന വിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി ചെയ്യണമെന്ന് ദീപ്തിഗിരി ക്ഷീര സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു.
എം.കെ. ജോർജ്(മികച്ച ക്ഷീര കർഷകൻ), പി. വിനയൻ (ഉയർന്ന പാൽ ഗുണനിലവാരം), തോമസ് കടുക്കാം തൊട്ടിയിൽ(യുവ ക്ഷീരകർഷകൻ), മത്തായി ഇല്ലിക്കൽ (മുതിർന്ന ക്ഷീര കർഷകൻ)എന്നിവരെ ആദരിച്ചു. മിൽമ പി ആൻഡ് ഐ ജില്ലാ മേധാവി ബിജുമോൻ സ്കറിയ ഉപഹാരങ്ങൾ സമ്മാനിച്ചു.
മിൽമ സൂപ്പർവൈസർ ദിലീപ് ദാസപ്പൻ മിൽമയുടെ വിവിധ പദ്ധതികൾ വിശദീകരിച്ചു. സംഘാംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.