വയനാടിനായി എസ്ബിഐ ജനറൽ ഇൻഷ്വറൻസ് 10 ലക്ഷം രൂപ നൽകി
1451066
Friday, September 6, 2024 5:25 AM IST
കൽപ്പറ്റ: പ്രകൃതി ദുരന്തത്തിൽ തകർന്ന വയനാടിനായി എസ്ബിഐ ജനറൽ ഇൻഷ്വറൻസ് 10 ലക്ഷം രൂപ അക്ഷയ പത്ര ഫൗണ്ടേഷന് സംഭാവന നൽകി. ദുരന്ത മേഖലയിലെ ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഈ തുക ഉപയോഗിക്കും.
അടിയന്തര ഭക്ഷണ വിതരണം, മെഡിക്കൽ സഹായം, വയനാട്ടിലെ ദുരിത ബാധിതർക്ക് ആവശ്യ വിഭവങ്ങൾ എത്തിക്കുക തുടങ്ങിയ നിർണായക ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് അക്ഷയ പത്ര ഫൗണ്ടേഷൻ നടത്തുന്നത്. ഈയിടെ നടന്ന ദുരന്തം ഒരുപാടു പേരെ വഴിയാധാരമാക്കി. ഇവർക്കെല്ലാം അടിയന്തര സഹായം ആവശ്യമാണ്.
എസ്ബിഐ ജനറൽ ഇൻഷ്വറൻസിന്റെ സംഭാവന ഈ പ്രവർത്തനങ്ങൾക്ക് ഊർജം പകരുകയും ദുരിതബാധിതർക്ക് അത്യാവശ്യ പിന്തുണയും അവരുടെ ജീവിതം തിരിച്ചു പിടിക്കുന്നതിന് തുടക്കം കുറിക്കാനും വഴിയൊരുക്കും.