ദുരിതബാധിതർക്ക് കൈത്താങ്ങുമായി ലയണ്‍സ് ക്ലബ്
1450782
Thursday, September 5, 2024 5:15 AM IST
സുൽത്താൻ ബത്തേരി: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് കൈത്താങ്ങുമായി ലയണ്‍സ് ക്ലബ്. ഇരുനൂറോളം കുടുംബങ്ങൾക്കാണ് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ എത്തിച്ചുനൽകിയത്. ദുരിതബാധിതർക്കായി നടപ്പാക്കുന്ന അഞ്ചു കോടി രൂപയുടെ പദ്ധതികളുടെ തുടക്കമെന്ന നിലയിലാണ് സഹായങ്ങൾ എത്തിച്ചുനൽകിയത്.
വരും നാളുകളിൽ പുനരധിവാസ പദ്ധതികളിൽ പങ്കാളിയാകുമെന്നും ക്ലബ് ഡിസ്ട്രിക് ഭാരവാഹികൾ പറഞ്ഞു. ദുരന്തസമയത്തും ക്ലബിന്റെ പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. സഹായങ്ങൾ എത്തിച്ചുനൽകുന്നതിന്റെ ഉദ്ഘാടനം ലയണ്‍സ് 318 ഇ ഡിസ്ട്രിക് ഗവർണർ കെ.വി. രാമചന്ദ്രൻ നിർവഹിച്ചു.
മുൻഗവർണർ പ്രഫ. വർഗീസ് വൈദ്യൻ, ഡിസ്ട്രിക് സെക്രട്ടറി ജേക്കബ് സി. വർക്കി, ജോണ്സണ്, റോജ്ജർ, ഗിരീഷ് മലനാട്, മനോജ്, ബിബിൻ, ഷിനു സാജു ഐക്കരകുന്നത്ത്, അശോകൻ, ഡോ. ശശീധരൻ, ഷാജി ഫിലിപ്പ്, അനിൽ ബാബു, സെബാസ്റ്റ്യൻ എരുമാട്, മദൻലാൽ എന്നിവർ സംബന്ധിച്ചു.