പുൽപ്പള്ളി: അധ്യാപക ദിനത്തോടനുബന്ധിച്ച് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ കൃപാലയ സ്പെഷൽ സ്കൂളിലെ അധ്യാപകരെ ആദരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേഴ്സി ബെന്നി ഉദ്ഘാടനം ചെയ്തു.
അധ്യാപകരെ ആദരിക്കൽ ഡോ.കെ.പി. സാജു നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു. സി.ഡി. ബാബു, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, സിസ്റ്റർ ആൻസ് മരിയ, സിസ്റ്റർ ടെസിൻ, സിസ്റ്റർ ടെസ്ലിൻ, സിസ്റ്റർ ആൻട്രീസ, സിസ്റ്റർ ജിൽസ, സിറ്റർ റ്റീസ, സിസ്റ്റർ ദിയ, സിസ്റ്റർ എൽസി, സിസ്റ്റർ സെലിൻ, ടി.ആർ. നവ്യ, ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു.