ലോട്ടറിയെ തകർക്കുന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന്
1450783
Thursday, September 5, 2024 5:15 AM IST
പുൽപ്പള്ളി: കേരള സർക്കാരിന്റെ ലോട്ടറിയെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി ടി.ബി. സുബൈർ പറഞ്ഞു.
യൂണിയന്റെ ജില്ല സമ്മേളനം ചെറ്റപ്പാലം പി.ആർ. ഗോപി നഗറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുബൈർ. എം.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.ആർ. ജയപ്രകാശ്, എം.എസ്. സുരേഷ് ബാബു, വി.ജെ. ഷിനു, ടി.എസ്. സുരേഷ്, പി.വി. ബേബി, പി.കെ. അലവിക്കുട്ടി, നിർമ്മല വിജയൻ, ടി. ജയരാജ്, സി.എം. നിഷാദ്, പി.എ. മുഹമ്മദ്, ടി.കെ. ശിവൻ എന്നിവർ പ്രസംഗിച്ചു.