അധ്യാപകരെ ആദരിച്ചു
1451067
Friday, September 6, 2024 5:29 AM IST
പുൽപ്പള്ളി: ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുഴുവൻ അധ്യാപകരെയും പിടിഎയുടെ നേതൃത്വത്തിൽ ആദരിച്ചു.
അനുമോദന ചടങ്ങ് വാർഡ് അംഗം ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഈ വർഷം സേവനത്തിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, അധ്യാപകരായ ജോഷി ഏബ്രഹാം, ഷാജി മാത്യു, കെ.സി. സുഭാവതി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രിൻസിപ്പൽ പി.കെ. വിനുരാജൻ ഉൾപ്പെടെയുള്ള മുഴുവൻ അധ്യാപകർക്കും പൂച്ചെണ്ടും സമ്മാനങ്ങളും ആശംസ കാർഡുകളും നൽകി അനുമോദിച്ചു. ബ്ലോക്ക് ഡിവിഷൻ അംഗം മേഴ്സി ബെന്നി, എംപിടിഎ പ്രസിഡന്റ് ഗ്രേസി റെജി,
സ്കൂൾ ചെയർമാൻ മുഹമ്മദ് അസ്ലം, വിദ്യാർഥിനി എമിൽഡ മേരി ഷിബു, പ്രിൻസിപ്പാൾ പി.കെ. വിനു രാജൻ, ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, എസ്എംസി അംഗം ഷിജു കൊച്ചുപുരയിൽ, പിടിഎ വൈസ് പ്രസിഡന്റ് കെ.എ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എസ്എംസി, പിടിഎ അംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നല്കി.