എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പു​തു​ക്കി​യ ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​ർ പു​റ​ത്തി​റ​ക്കി
Saturday, July 27, 2024 5:48 AM IST
മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പു​തു​ക്കി​യ ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ജ​ന​കീ​യ ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കി​യ പ​ഞ്ചാ​യ​ത്താ​ണ് എ​ട​വ​ക.

ഒ​ന്ന​ര വ​ർ​ഷം നീ​ണ്ട വാ​ർ​ഡു​ത​ല, പ​ഞ്ചാ​യ​ത്തു​ത​ല സ​ർ​വേ​യി​ലൂ​ടെ​യും ക്രോ​ഡീ​ക​ര​ണ​ത്തി​ലൂ​ടെ​യു​മാ​ണ് ര​ജി​സ്റ്റ​റി​നാ​യി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. സ​സ്യ​ല​താ​ദി​ക​ൾ, കൂ​ണു​ക​ൾ, ചെ​റു ജീ​വി​ക​ൾ, ശ​ല​ഭ​ങ്ങ​ൾ, ഉ​ര​ഗ​ങ്ങ​ൾ, വ​ന്യ മ​ത്സ്യ വൈ​വി​ധ്യം, നാ​ട​ൻ ജ​ല​സ​സ്യ​ങ്ങ​ൾ, ക​ള​ച്ചെ​ടി​ക​ൾ, മ​ണ്ണി​ന്‍റെ ഘ​ട​നാ സ​വി​ശേ​ഷ​ത​ക​ൾ, കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം​മൂ​ലം മ​ണ്ണി​നും സ​സ്യ, ജീ​വ ഘ​ട​ന​യി​ലും ഉ​ണ്ടാ​യ മാ​റ്റം എ​ന്നി​വ ര​ജി​സ്റ്റ​റി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പ്ര​കാ​ശ​നം ചെ​യ്തു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദു​കു​ട്ടി ബ്രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വ​ര​ശേ​ഖ​ര​ണ​ത്തി​ലും സ​ർ​വേ​യി​ലും സ​ഹാ​യി​ച്ച സ്ഥാ​പ​ന​ങ്ങ​ളെ​യും കാ​വു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​വ​രെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ്, ബി​എം​സി ജി​ല്ലാ ക​ണ്‍​വീ​ന​ർ ടി.​സി. ജോ​സ​ഫ്, ബി​എം​സി ക​ണ്‍​വീ​ന​ർ പി.​ജെ. മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.