ത​റ​യോ​ടു​ചേ​ർ​ന്ന് മ​ണ്ണി​ടി​യു​ന്നു; ഭ​വ​ന നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Saturday, July 27, 2024 5:48 AM IST
മാ​ന​ന്ത​വാ​ടി: ത​റ​യോ​ട് ചേ​ർ​ന്നു​ള്ള മ​ണ്ണി​ടി​ച്ചി​ൽ കോ​ര​ന്പ​ത്ത് പ്രേ​മ​യു​ടെ ഭ​വ​ന നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ മു​ന്പാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പ്രേ​മ​യു​ടെ വീ​ടി​ന് മു​ന്നി​ലെ മ​ണ്ണെ​ടു​ത്ത​ത്. സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​മെ​ന്നു ഉ​റ​പ്പു​ന​ൽ​കി​യാ​യി​രു​ന്നു മ​ണ്ണെ​ടു​പ്പ്. എ​ന്നാ​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ ഇ​ത് പാ​ലി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് പ്രേ​മ സ​ബ് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല.


ന​ഗ​ര​പ​രി​ധി​യി​ൽ ഫാ​ഷ​ൻ വി​ല്ലേ​ജി​നു പി​ന്നി​ലാ​ണ് പ്രേ​മ​യു​ടെ നാ​ല് സെ​ന്‍റ് സ്ഥ​ലം. ലൈ​ഫ് മി​ഷ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് വീ​ട് അ​നു​വ​ദി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ത​റ നി​ർ​മി​ച്ചെ​ങ്കി​ലും സ​മീ​പ​ത്ത് മ​ണ്ണി​ടി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഭ​വ​ന നി​ർ​മാ​ണം ന​ട​ത്താ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്രേ​മ. സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.