മു​ള്ള​ൻ​കൊ​ല്ലി ക്ഷീ​ര​സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഉ​ജ്വ​ല വി​ജ​യം
Saturday, July 27, 2024 5:48 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി ക്ഷീ​ര​സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ സീ​റ്റി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. പി.​എം. ജോ​സ​ഫ്, ആ​ൻ​സ​ലോ തോ​മ​സ്, പ്ര​വീ​ണ്‍​സ​ണ്‍ ജോ​സ്, റോ​യി ജ​യിം​സ്, ഷി​ജി സ​ന​ൽ, സു​ജ സ​ജി, ഷി​ന്‍റു ജോ​യി, ബി​നു വി​ജ​യ​ൻ, സു​നി​ത സു​രേ​ഷ് എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ.

ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​ഥ​മ​യോ​ഗം പ്ര​സി​ഡ​ന്‍റാ​യി പി.​എം. ജോ​സ​ഫി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഷി​ന്‍റു ജോ​യി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യ​ത്തി​ൽ ആ​ഹ്ളാ​ദം അ​റി​യി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മു​ള്ള​ൻ​കൊ​ല്ലി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.


ഷി​നോ ക​ടു​പ്പി​ൽ, ജോ​സ് ക​ണ്ടം​തു​രു​ത്തി​യി​ൽ, മ​നോ​ജ് മാ​ത്യു, സു​നി​ൽ പാ​ല​മ​റ്റം, സ​ണ്ണി മ​ണ്ഡ​പ​ത്തി​ൽ, മാ​ത്യു കോ​ട്ടു​രാ​ൻ, ഷി​നോ​യ് തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.