ബ​സും പി​ക്ക​പ്പ് ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്
Saturday, July 27, 2024 5:47 AM IST
പ​ന​മ​രം: കെഎസ്‌്ആ​ർ​ടി​സി ബ​സും പി​ക്ക​പ്പ് ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്. അ​ഞ്ചു​കു​ന്ന് ഏ​ഴാം​മൈ​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നു കോ​ഴി​ക്കോ​ടി​നു​ള്ള ബ​സും എ​തി​രേ വ​ന്ന പി​ക്ക​പ്പു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ ബ​സ് യാ​ത്ര​ക്കാ​രും പി​ക്ക​പ്പ് ജീ​പ്പ് ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടും. ഇ​വ​ർ മാ​ന​ന്ത​വാ​ടി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി.