വീ​ഴാ​റാ​യ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റാ​തെ അ​ധി​കൃ​ത​ർ
Saturday, July 27, 2024 5:42 AM IST
പു​ൽ​പ്പ​ള്ളി: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് വി​മു​ഖ​ത. താ​ന്നി​ത്തെ​രു​വി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കു​നേ​രേ​യാ​ണ് മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ണ​ട​യ്ക്കു​ന്ന​ത്.

അ​ടി​ത്ത​റ ഇ​ള​കി​യും ചു​മ​രു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞും ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം. ര​ണ്ട് പ​തി​റ്റാ​ണ്ടു​മു​ന്പ് നി​ർ​മി​ച്ച​താ​ണി​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ പൊ​ളി​ച്ച് പു​തി​യ​ത് നി​ർ​മി​ക്കാ​നോ അ​ധി​കൃ​ത​ർ കൂ​ട്ടാ​ക്കു​ന്നി​ല്ല.


വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത് ഷെ​ഡ്ഡി​നു സ​മീ​പ​മാ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ ദു​ര​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്തി​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും​പ​ല​വ​ട്ടം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല.