16 പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി
Saturday, July 27, 2024 5:42 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 16 പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ പൂ​മ​ല സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നാ​ണ് നാ​യ​യെ വ​ല ഉ​പ​യോ​ഗി​ച്ചു പി​ടി​ച്ച​ത്.

ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് പി​ണ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ താ​ഹി​ർ, സ​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് നാ​യ​യെ പി​ടി​ച്ച​ത്. ഇ​തി​നെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.


വ്യാ​ഴാ​ഴ്ച ഒ​ന്പ​തു പേ​ർ​ക്കും ഇ​ന്ന​ലെ ഏ​ഴു​പേ​ർ​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു നാ​യ​യെ പി​ടി​ക്കാ​നു​ള്ള തീ​രു​മാ​നം.