മ​തേ​ത​ര ച​ട്ട​ക്കൂ​ട് സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: കെ. പ്ര​കാ​ശ്ബാ​ബു
Saturday, July 27, 2024 5:42 AM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര ച​ട്ട​ക്കൂ​ട് സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ജ​നം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം അ​ഡ്വ.​കെ. പ്ര​കാ​ശ് ബാ​ബു. സി​പി​ഐ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം താ​ത്കാ​ലി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം വി​ജ​യ​ൻ ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ടി.​വി. ബാ​ല​ൻ, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം പി.​കെ. മൂ​ർ​ത്തി, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​സ്. സ്റ്റാ​ൻ​ലി, പി.​എം. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു.