പാ​രീ​സ് ഒ​ളി​ന്പി​ക്സ് പ്ര​ചാ​ര​ണ സ​മാ​പ​നം: സൈ​ക്കി​ൾ റാ​ലി നാ​ളെ
Saturday, July 27, 2024 5:42 AM IST
ക​ൽ​പ്പ​റ്റ: പാ​രീ​സ് ഒ​ളി​ന്പി​ക്സ് പ്ര​ചാ​ര​ണ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ സൈ​ക്കി​ൾ റാ​ലി ന​ട​ത്തും. രാ​വി​ലെ എ​ട്ടി​ന് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന റാ​ലി​യി​ൽ 60ൽ​പ​രം താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, മു​ട്ടി​ൽ വ​ഴി പാ​റ​ക്ക​ലി​ലേ​ക്കാ​ണ് റാ​ലി. സ​മാ​പ​ന സ​മ്മേ​ള​നം പാ​റ​ക്ക​ലി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കു​ന്ന വേ​ദി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ൽ കാ​യി​ക രം​ഗ​ത്ത് പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 15 സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ച​ട​ങ്ങി​ൽ സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണം ചെ​യ്യും.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ്പോ​ർ​ട്സ് വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി തെ​ര​ഞ്ഞെ​ടു​ത്ത 40ൽ ​അ​ധി​കം ക്ല​ബു​ക​ൾ​ക്ക് മു​ട്ടി​ൽ പാ​റ​ക്ക​ൽ സ്കാ​ന്പി​ലോ സ്പോ​ർ​ട്സ് മാ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​ഹാ​രം ന​ൽ​കും. ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന സ്പോ​ർ​ട്സ് താ​ര​ങ്ങ​ളെ ആ​ദ​രി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ’സ്കാ​ന്പി​ലോ എ​ക്സ​ല​ൻ​സ്’ അ​വാ​ർ​ഡ് ന​ൽ​കും. സ്കീം ​ബോ​ർ​ഡ് പ്ര​ദ​ർ​ശ​ന​മ​ത്സ​രം ഉ​ണ്ടാ​കും.


പാ​രീ​സ് ഒ​ളി​ന്പി​ക്സ് പ്ര​ചാ​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​തി​ന​കം ന​ട​ത്തി​യ​താ​യി ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ലിം ക​ട​വ​ൻ, ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ബൈ​ർ ഇ​ള​കു​ളം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഒ​ളി​ന്പി​ക് റ​ൺ, സൈ​ക്ലിം​ഗ് താ​ര​ങ്ങ​ൾ​ക്ക് ആ​ദ​രം, സം​സ്ഥാ​ന​ത​ല ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്, സ്പോ​ർ​ട്സ് സെ​മി​നാ​ർ, ഒ​ളി​ന്പി​ക്സ് ദി​ന സ​ന്ദേ​ശ പ്ര​ചാ​ര​ണം, വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പ്, ക​രാ​ത്തെ ചാ​ന്പ്യ​ൻ​ഷി​പ്പ്, യോ​ഗ പ​രി​ശീ​ല​നം, ഖൊ ​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പ് എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ത്ല​റ്റി​ക്, ഷ​ട്ടി​ൽ അ​സോ​സി​യേ​ഷ​നു​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

ഒ​ളി​ന്പി​ക്സ് വ​ര​വ​റി​യി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സെ​ൽ​ഫി കോ​ർ​ണ​ർ സ്ഥാ​പി​ച്ചു. സ്കാ​ന്പി​ലോ സ്പോ​ർ​ട്സ് മാ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ജീ​ബ് റ​ഹ്മാ​ൻ, ഡ​യ​റ​ക്ട​ർ പി. ​ഷ​മീ​ർ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.