ശ​ക്ത​മാ​യ കാ​റ്റി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ഇ​ള​കി​വീ​ണു
Friday, July 26, 2024 5:43 AM IST
മാ​ന​ന്ത​വാ​ടി: ശ​ക്ത​മാ​യ കാ​റ്റി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ഇ​ള​കി​വീ​ണു. വാ​ളാ​ട് എ​ട​ത്ത​ന ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് നി​ലം​പ​തി​ച്ച​ത്. ജി​ഐ ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ് മേ​ൽ​ക്കൂ​ര.

ഇ​ത് അ​പ്പാ​ടെ ഇ​ള​കി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ക്ലാ​സ് മു​റി​ക​ളി​ൽ ആ​യി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.