തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്
Friday, July 26, 2024 5:43 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്. മാ​വാ​ടി, മ​ണി​ച്ചി​റ, പൂ​മ​ല, ക​ല്ലു​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

മാ​വാ​ടി സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞ​ൻ(74), താ​ഹി​റ(45),രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി റാം(29), ​പ​ള്ളി​ക്ക​ണ്ടി സ്വ​ദേ​ശി ഖ​മ​റു​ന്നീ​സ(38), ക​ല്ലു​വ​യ​ൽ സ്വ​ദേ​ശി ബേ​ബി(60), പൂ​മ​ല സ്വ​ദേ​ശി​ക​ളാ​യ ഫാ​ത്തി​മ റി​സാ​ന​ത്ത്(14)​ജ​സി(45), ചു​ള്ളി​യോ​ട് സ്വ​ദേ​ശി ഹ​രീ​ഷ്(24)​എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.


ഇ​വ​ർ താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി. ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്.